Vaaniluyare

Vaaniluyare

Gopi Sundar

Длительность: 4:56
Год: 2017
Скачать MP3

Текст песни

വാനിലുയരേ വാനിലുയരേ
താഴെയൊരു ചിറകടി ചിറകടി മനമാകെ
വാനിലുയരേ വാനിലുയരേ
താഴെയൊരു ചിറകടി ചിറകടി മനമാകെ
ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്
മന്ത്രമയിൽപ്പീലിയുള്ളൊരാളൊത്ത്
പറന്നുയരവേ വാനം സംഗീതം

പൊന്നുരുകും തിങ്കളുള്ള മാനത്ത്
മുല്ലമലർച്ചിരിയുള്ളൊരാളൊത്ത്
പറന്നുയരവേ വാനം സംഗീതം
ആകാശമാകെ വരയ്ക്കുന്നിതാരോ
ആദ്യാനുരാഗ നിറങ്ങൾ നീളെ
പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം
പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം
ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്
മന്ത്രമയിൽപ്പീലിയുള്ളൊരാളൊത്ത്
പറന്നുയരവേ വാനം സംഗീതം

കാതോർക്കു നീ മധുരിത ഗാനം ഹൃദയനിവേദ്യം
മേഘങ്ങളിൽ എഴുതിയ കാവ്യം
മഴയുടെ ഗാനം
ഞാനൊഴുകിയിന്നേതു നദിയായോ
ഞാനലിയുമിന്നേതു ഹിമമായോ
പ്രണയമിതെൻ ചിറകുകളായ്
ഉയരുകയായിന്നെങ്ങോ ഞാൻ
അരികിലിതാ തരളിതയായ്
അണയുകയായ് ഹോ ഹോ
വാനിലുയരേ വാനിലുയരേ
ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്
മന്ത്രമയിൽപ്പീലിയുള്ളൊരാളൊത്ത്
പറന്നുയരവേ വാനം സംഗീതം

വിൺമൗനമോ നിറയുകയായി
കവിയുകയായി
എന്നുള്ളിൽ നീ ഇടറിയിറങ്ങി
ചിറകുമൊതുങ്ങി
ഞാനുണരുമിന്നേതു ശലഭം പോൽ
ഞാനുതിരുമിന്നേതു കുളിരായോ
തിരകളിലെ നുരമലരായ്
കലരുകയാണോ തമ്മിൽ നാം
നിറമണിയും പീലികളായ്
നിവരുകയായ് ഹോഹോ
വാനിലുയരേ വാനിലുയരേ
ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്
മന്ത്രമയിൽപ്പീലിയുള്ളൊരാളൊത്ത്
പറന്നുയരവേ വാനം സംഗീതം
ഓ പൊന്നുരുകും തിങ്കളുള്ള മാനത്ത്
മുല്ലമലർച്ചിരിയുള്ളൊരാളൊത്ത്
പറന്നുയരവേ വാനം സംഗീതം
ആ ആകാശമാകെ വരയ്ക്കുന്നിതാരോ
ആദ്യാനുരാഗ നിറങ്ങൾ നീളെ
പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം
പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം
പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം(ആ)
പറന്നു പറന്നു പറന്നു പറന്നു പറന്നു പോകാം (ആ)