Hridayathin

Hridayathin

Govind Menon

Длительность: 4:39
Год: 2025
Скачать MP3

Текст песни

ഹൃദയത്തിന് നിറമായ്
പ്രണയത്തിന് ദലമായ്
പനിനീര് മലരായ് നിറയൂ
നീര്മണിയായ് വന്നുതിരും അനുരാഗക്കുളിരേ
ഈ രാവിനൊരാലിംഗനമേകൂ
ആകാശം ചൊരിയും നിറതാരങ്ങളുമായി

പോരൂ വെണ്മേഘം പോലെ നീ
ഓര്മ്മപ്പുഴ നീന്തി മാറില്ക്കുളിരേന്തി
ഇന്നീ മൌനം പാടി
ഹൃദയത്തിന് നിറമായ്
പ്രണയത്തിന് ദലമായ്
പനിനീര് മലരായ് നിറയൂ

നീര്മണിയായ് വന്നുതിരും അനുരാഗക്കുളിരേ
ഈ രാവിനൊരാലിംഗനമേകൂ

പോക്കുവെയില് പൊന്നിന്
പൂക്കുല പോല് മിന്നി
നീയെന് ഏകാന്തവീഥികളില്
ഓടിവരും കാറ്റില്
സൌരഭമായ് നിന്നില്
ചായും എന് നെഞ്ചിന് കൂട്ടില് നീ

ഇനി ചിലതില്ലേ ഹൃദയത്തില്
പല നാളായ് വിടരാതെ
അവയെല്ലാം ഒരുപോലെ ഉണരാകുന്നു
ചിലതുണ്ടെന് അധരത്തില്
പകരാനായി കഴിയാതെ
അവയെല്ലാം പൊഴിയുന്നു പ്രിയമോടെ

പണ്ടേ നീയെന് നെഞ്ചില് മിണ്ടാക്കൂടു വെച്ചേ

എങ്ങോ പാറിപ്പോയി
സ്നേഹത്തിന് തേന് കൊണ്ടു വന്നേ
അറിയാതെ അരികില് തിരപോല് വരുമോ
അതിലെ നുരയായ് അലിയാം ഞാന്
കടലായ് കരയായ് പ്രണയം പകരാം
ഇരവും പകലും തുടരാം നാം

ഹൃദയത്തിന് നിറമായ്
പ്രണയത്തിന് ദലമായ്
പനിനീര് മലരായ് നിറയൂ
നീര്മണിയായ് വന്നുതിരും അനുരാഗക്കുളിരേ
ഈ രാവിനൊരാലിംഗനമേകൂ
ആകാശം ചൊരിയും നിറതാരങ്ങളുമായി
പോരൂ വെണ്മേഘം പോലെ നീ
ഓര്മ്മപ്പുഴ നീന്തി മാറില്ക്കുളിരേന്തി
ഇന്നീ മൌനം പാടി