Kilippenne
Vidyasagar
4:36K. J. Yesudas, Sujatha Mohan, Jassie Gift, And Kaithapram
ആആ ആആ മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു നീയെനിക്കുവേണ്ടി വെയിൽപ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി ചിരിയുടെ കുളിരലകൾ അതിലിളകിയ തരിവളകൾ നീയഴകിൻ്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാൻ പ്രണയിനി ഹരിമുരളിയിലിന്നനുരാഗ രാഗമാല്യമായ് നീ മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു നീയെനിക്കുവേണ്ടി വെയിൽപ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി എത്രയോ ജന്മമായ് ആ മധുര പല്ലവികൾ കേൾക്കുവാൻ പാടുവാൻ കാത്തിരുന്ന പെൺകൊടി ഞാൻ എത്രനാൾ എത്രനാൾ കാത്തിരുന്നു കാണുവാൻ അത്രമേൽ അത്രമേൽ ഇഷ്ടമാണീമുഖം എൻ്റെ രാഗസന്ധ്യകളിൽ വേറെയെന്തിനൊരു സൂര്യൻ എൻ്റെ പ്രേമപഞ്ചമിയിൽ വേറെയെന്തിനൊരു തിങ്കൾ നിന്നെയോർക്കാതെ ഇന്നെനിക്കില്ല പുലരിയുമിരവുകളും മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു നീയെനിക്കുവേണ്ടി വെയിൽപ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി ആരു നീ ആരു നീ എൻ ഹൃദയദേവതേ എൻമനോവാടിയിൽ പൂവണിഞ്ഞ ചാരുതേ വന്നു ഞാൻ വന്നു ഞാൻ നിന്നരികിൽ എൻ പ്രിയനേ നിന്നിലേ നിന്നിലേക്കൊഴുകി വരുമാതിരയായ് കാട്ടുമൈന കഥ പറയും കാനനങ്ങൾ പൂക്കുകയായ് ഓർമ്മ പൂത്ത താഴ്വരയിൽ ഓണവില്ലു വിരിയുകയായ് നിന്നിലലിയുമ്പോൾ ആത്മരാഗങ്ങൾ സുരഭിലമൊഴുകി വരും മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു നീയെനിക്കുവേണ്ടി വെയിൽപ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ ഇന്നെനിക്കുവേണ്ടി ചിരിയുടെ കുളിരലകൾ അതിലിളകിയ തരിവളകൾ നീയഴകിൻ്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാൻ പ്രണയിനി ഹരിമുരളിയിലിന്നനുരാഗ രാഗമാല്യമായ് നീ