Chirimalarukale (From "Cup")
Shaan Rahman
3:57പല്ലവി ആരാരൊരു മലയരികിൽ കാണാ വഴി തിരയുവാൻ .. ആരാരുണ്ടവിടെ വിളയും ഞാവൽക്കനി കവരുവാൻ .. അതു മധുരസമോ .. മിഴിനനവലിവോ കിനിയുമൊരെരിവോ.. അറിയുവതാരോ.. ഇനി /കാണാതീരത്തെന്താണെന്താണോ അതൊരാനന്ദത്തിൻ മായാവേരാണോ? -------------------'' അനുപല്ലവി. കാലും നീട്ടി .. മാനം നോക്കി ഓരോ മോഹം തേടി.. വേനൽ താണ്ടി ഈറൻ മാറി മഞ്ഞായ് മഴയായ് തെന്നി .... ഓളത്തിൽ നീങ്ങി ഓരങ്ങൾ കേറി ചിരിയും മിഴിനീരുമായ് കാലങ്ങൾ മായും കോലങ്ങൾ മാറും കഥ വീണ്ടും തുടരുവാൻ ദൂരെയോ അതോ ചാരെയോ കാലടി തൻ ചോടെയോ തേടും മായാലോകം എങ്ങാണെങ്ങാണോ അതൊരാനന്ദത്തിൻ മായാവേരാണോ --------------------- ചരണം : കാറ്റിൽ പീലിത്തൂവൽ പോലെ നാനാ ലോകം പാറി ഏതോ വഴികൾ കൂട്ടം കൂടും ഓരോ തണലിൽ ചാരി തമ്മിൽ പിണങ്ങി പിന്നെയിണങ്ങി പലരോരോ കഥകളായ് തെന്നിത്തെറിച്ചും വിണ്ണിൽ പറന്നും മണ്ണിൽ വീണലിയലായ്.. നാളുകൾ.. നീങ്ങും നാളുകൾ വാഴ് വിൻ മൺപാതയിൽ .. ഇടനെഞ്ചിൻ താളം മൂളും സഞ്ചാരം .. ഇളവേൽക്കും നേരം കാണും സ്വർലോകം..