Sapta Sagaradaache Ello - Side A Title Track (From "Sapta Sagaradaache Ello - Side A")
Charan Raj
4:16നീയൊരേകാങ്ക കാരവൻ പോലെ നീങ്ങവേ മുന്നിലായ് ദാഹനീരുള്ള ഈന്തപ്പൂക്കുന്ന മാമരുപ്പച്ചയോ? ഈ മണലിൻ നെഞ്ചിൽ നേരുറവ പോലെ ഗാഫു മേലാപ്പ് കാറ്റോശ മീട്ടും നാടോ തേടി ഊരാകെ നീ കാലുവെന്തേ കിനാവൊട്ടകങ്ങൾ മെയ്യും തമ്പിലെത്തുന്നുവോ? പാടുക പാതകളേ ആനന്തത്തിൻ തേരോടും ഔദൂറും ഈണങ്ങളിൽ സ്വപ്നങ്ങൾതൻ ഗാനങ്ങൾ, ദൂരങ്ങൾ തീവേനൽക്കലും വാടാത്തവർ നീളേ തണൽ തന്നു കാക്കുന്നിടം കാണാതെഴും തടാകങ്ങൾ പോലെത്ര പേർ? വൻ കാടുള്ളിലായ് ഏതോ കുളിർ കൂടാർന്ന ദേശാടകപ്പക്ഷി നീ ഓർക്കൊല്ലാ നീ പിന്നിട്ട ശോകങ്ങളെ സ്നേഹ നീർചില്ല പൂക്കും വീടാം വാടിയോ വാനിൽ നാമേതു നക്ഷത്ര ജന്മങ്ങളാമീ ലോകം കാനലോ ചോലയോ? പാടുക പാതകളേ മുന്നോട്ടേക്ക് തേരേറും ഔദൂറും ഈണങ്ങളിൽ സ്വപ്നങ്ങൾതൻ ഗാനങ്ങൾ, ദൂരങ്ങൾ, ജാലങ്ങൾ