Aattinkarayorathe

Aattinkarayorathe

Manjari

Альбом: Rasathanthram
Длительность: 5:15
Год: 2006
Скачать MP3

Текст песни

നാ നാനാനാ

നാ നാനാനാ

ആറ്റിന്‍ കരയോരത്തെ
ചാറ്റല്‍ മഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ

ഹോ ഹോ
ആറ്റിന്‍ കരയോരത്തെ
ചാറ്റല്‍ മഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ
മാരിവില്ലു മേഞ്ഞൊരു
മണ്‍കുടിലിന്‍ ജാലകം
മെല്ലെ മെല്ലെ തുറന്നോ
കാണാതെ  കാണാനെന്തു മോഹം
കാണുമ്പോള്‍ ഉള്ളിന്നുള്ളീല്‍ നാണം
മിണ്ടാത്ത ചുണ്ടില്‍ നിൻ്റെ പാട്ടിന്‍ ഈണം
ആറ്റിന്‍ കര
ആറ്റിന്‍ കരയോരത്തെ
ചാറ്റല്‍ മഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ

പാല്‍ പതഞ്ഞു തുളുമ്പുന്ന
പാലമരത്തണലത്ത്
പട്ടുമഞ്ചലൊരുക്കുന്നു മാനം

ഹേയ് നീ വരുമ്പോളഴകിൻ്റെ
പീലി മയില്‍ തൂവലാലേ
വീശി വീശി  തണുപ്പിക്കും തെന്നല്‍

മുത്തു മൊഴി തത്തേ കുക്കു കുയിലേ
കുപ്പിവള തട്ടി പാട്ടു മൂളേണ്ടേ
ആവാരം പൂ  കൊരുത്തു മെനയേണ്ടേ
ആരാരും കാണാ താലി പണിയേണ്ടെ
കല്യാണ പന്തല്‍ കെട്ടും കാണാം പ്രാവേ
ആറ്റിന്‍ കര
ആറ്റിന്‍ കരയോരത്തെ
ചാറ്റല്‍ മഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ
മാരിവില്ലു മേഞ്ഞൊരു
മണ്‍കുടിലിന്‍ ജാലകം
മെല്ലെ മെല്ലെ തുറന്നോ

പൂ മെടഞ്ഞ പുല്ലു പായില്‍
വന്നിരുന്നു മുടിയിലേ
മുല്ല മൊട്ടിലുമ്മ വെക്കും മാരന്‍

ഏഴു തിരി വിളക്കിൻ്റെ കണ്ണു പൊത്തി
മനസ്സിൻ്റെ ഏലസ്സിലെ മുത്തു കക്കും കള്ളന്‍

മിന്നല്‍ മുകിലെൻ്റെ പൊന്നിന്‍ വളയായ്
കണ്ണില്‍ മിന്നി തെന്നും കന്നി നിലവായ്
ആമാട പണ്ടം ചാര്‍ത്തും അഴകാണേ
ആനന്ദ കുമ്മിയാടും കനവാണേ
അമ്മാനത്തുമ്പീ കൂടെ പോരൂ പോരൂ
ആറ്റിന്‍ കര
ആറ്റിന്‍ കരയോരത്തെ
ചാറ്റല്‍ മഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ
മാരിവില്ലു മേഞ്ഞൊരു
മണ്‍കുടിലിന്‍ ജാലകം
മെല്ലെ മെല്ലെ തുറന്നോ
കാണാതെ  കാണാനെന്തു മോഹം
കാണുമ്പോള്‍ ഉള്ളിന്നുള്ളീല്‍ നാണം
മിണ്ടാത്ത ചുണ്ടില്‍ നിൻ്റെ പാട്ടിന്‍ ഈണം
ആറ്റിന്‍ കര
ആറ്റിന്‍ കരയോരത്തെ
ചാറ്റല്‍ മഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ