Aaraarum Kaanaathe (Male Version)

Aaraarum Kaanaathe (Male Version)

Vidyasagar

Длительность: 4:37
Год: 2005
Скачать MP3

Текст песни

രാരും കാണാതെ ആരോമല് തൈമുല്ല പിന്നെയും പൂവിടുമോ
രാരും കാണാതെ ആരോമല് തൈമുല്ല പിന്നെയും പൂവിടുമോ
പൂഞ്ചില്ലത്തുംബിന്മേല് ചാഞ്ചാടും തൂമൊട്ടെന് നെഞ്ചോട് ചേര്ന്നിടുമോ
ആരാരും കാണാതെ ആരോമല് തൈമുല്ല പിന്നെയും പൂവിടുമോ

കുളപ്പുര മേയും കന്നിനിലാവേ
ഇനിയും വരുമോ തിരുവോണം
മുടിത്തുംബിലീറന് തുളസിയുമായി
ഇതിലെ വരുമോ ധനുമാസം
ഒന്ന് തൊട്ടാല് താനേ മൂളാമോ
മനസ്സിനുള്ളില് മൌനവീണേ
ഒന്ന് തൊട്ടാല് താനേ മൂളാമോ
മനസ്സിനുള്ളില് മൌനവീണേ
ഒരു പാട്ടിന് ശ്രുതിയാവാന് ഒരു മോഹം മാത്രം
ആരാരും കാണാതെ ആരോമല് തൈമുല്ല പിന്നെയും പൂവിടുമോ

പഴയകിനാവിന് മുന്തിരിനീരില്
പാവം ഹൃദയം അലിയുന്നു
താളുകള് മറിയും മിഴികളിലോരോ
മോഹം വെറുതെ വിരിയുന്നു
ദൂരെയേതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
ദൂരെയേതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
ഒരു നീലാംബരിയായ് ഞാനതില് മാഞ്ഞേ പോയി
ആരാരും കാണാതെ ആരോമല് തൈമുല്ല പിന്നെയും പൂവിടുമോ
പൂഞ്ചില്ലത്തുംബിന്മേല് ചാഞ്ചാടും തൂമൊട്ടെന് നെഞ്ചോട് ചേര്ന്നിടുമോ