Oru Neram Thozhuthu
Unni Menon
4:30വന്നെൻ്റെ ചാരത്തു നിൽക്കണേ മുരളീ ഗോപാലാ ഗുരുവായൂരപ്പാ വന്നെൻ്റെ ചാരത്തു നിൽക്കണേ മുരളീ ഗോപാലാ ഗുരുവായൂരപ്പാ നന്ദകിഷോരാ ഗോവിന്ദ മുകുന്ദ നാരായണാ കൃഷ്ണാ ഒന്നു വന്നെൻ്റെ ചാരത്തു നിൽക്കണേ മുരളീ ഗോപാലാ ഗുരുവായൂരപ്പാ നെറുകയിൽ മയിൽപീലി കുത്തി നെറ്റിയിൽ കസ്തൂരി തിലകമിട്ട് പട്ടു പീതാംബരം ചുറ്റി പൊന്നോടക്കുഴലൂതി നെറുകയിൽ മയിൽപീലി കുത്തി നെറ്റിയിൽ കസ്തൂരി തിലകമിട്ട് പട്ടു പീതാംബരം ചുറ്റി പൊന്നോടക്കുഴലൂതി നന്ദകിഷോരാ ഗോവിന്ദ മുകുന്ദ നാരായണാ കൃഷ്ണാ ഒന്നു വന്നെൻ്റെ ചാരത്തു നിൽക്കണേ മുരളീ ഗോപാലാ ഗുരുവായൂരപ്പാ വെണ്ണയും പാലും കവർന്നും മണ്ണിൽ കുഴഞ്ഞു മറിഞ്ഞുരുണ്ടും അമ്മയെ കാണാതെ ചേലിൽ മണ്ണു തിന്നും മണിവർണ്ണാ വെണ്ണയും പാലും കവർന്നും മണ്ണിൽ കുഴഞ്ഞു മറിഞ്ഞുരുണ്ടും അമ്മയെ കാണാതെ ചേലിൽ മണ്ണു തിന്നും മണിവർണ്ണാ നന്ദകിഷോരാ ഗോവിന്ദ മുകുന്ദ നാരായണാ കൃഷ്ണാ ഒന്നു വന്നെൻ്റെ ചാരത്തു നിൽക്കണേ മുരളീ ഗോപാലാ ഗുരുവായൂരപ്പാ വാത്സല്യമേറെ നടിച്ചു വാസുദേവാ നിന്നെ മടിയിൽ വെച്ചു മുലയൂട്ടി പൂതനയന്നേ മോക്ഷമവൾക്കു നീ നൽകി വാത്സല്യമേറെ നടിച്ചു വാസുദേവാ നിന്നെ മടിയിൽ വെച്ചു മുലയൂട്ടി പൂതനയന്നേ മോക്ഷമവൾക്കു നീ നൽകി നന്ദകിഷോരാ ഗോവിന്ദ മുകുന്ദ നാരായണാ കൃഷ്ണാ ഒന്നു വന്നെൻ്റെ ചാരത്തു നിൽക്കണേ മുരളീ ഗോപാലാ ഗുരുവായൂരപ്പാ ഗോപരുമായൊത്തു കൂടി ഗോക്കളെ മേച്ചു നടന്ന കണ്ണാ ഈലോകമെല്ലാം നയിക്കും ഇടയ കുമാരകാ കൃഷ്ണാ ഗോപരുമായൊത്തു കൂടി ഗോക്കളെ മേച്ചു നടന്ന കണ്ണാ ഈലോകമെല്ലാം നയിക്കും ഇടയ കുമാരകാ കൃഷ്ണാ നന്ദകിഷോരാ ഗോവിന്ദ മുകുന്ദ നാരായണാ കൃഷ്ണാ ഒന്നു വന്നെൻ്റെ ചാരത്തു നിൽക്കണേ മുരളീ ഗോപാലാ ഗുരുവായൂരപ്പാ