Oru Naalitha

Oru Naalitha

Najim Arshad & Narayani Gopan

Длительность: 4:15
Год: 2024
Скачать MP3

Текст песни

ഒരു നാളിതാ പുലരുന്നു മേലെ
കനവായിരം തെളിയുന്നു താനേ
പുഴയായി നാം അലയുന്ന പോലെ ഹോയ്
ചിരി തേടി ഈ വഴി ദൂരെ ദൂരെ
പൂങ്കാറ്റിനോടും പൂവല്ലികളോടും
കൊഞ്ചുകയായി നാം പതിയേ
പൂങ്കാറ്റിനോടും പൂവല്ലികളോടും
ചൊല്ലുകയായി നാം നിറയേ

ഒരു നാളിതാ പുലരുന്നു മേലെ
കനവായിരം തെളിയുന്നു താനേ

ഓരോരോ പാട്ടുമൂളി പൂങ്കിനാവിതാ

എന്നരിയ മാനമേ മിഴിയിലാകവേ
കതിര് ചൂടുവാൻ വാ

കാതോരം കാര്യമോതിവന്നു കാവുകൾ

എന്നരികെയായി നീ
മൊഴിയിലായിരം കുളിര് തൂകുവാൻ വാ
ദിനംതോറും മുഖം താനേ
തിളങ്ങി മെല്ലെ
നാം വിരൽ കോർത്തും
മനം ചേർത്തും ഒരുങ്ങി നിന്നേ

ഓ ഹോ ഹോ വാ ഹോ ഹോ വാ ഹോ  ഉം ഉം

ഒരു നാളിതാ പുലരുന്നു മേലെ (ഒരു നാളിതാ)
കനവായിരം തെളിയുന്നു താനേ
പുഴയായി നാം അലയുന്ന പോലെ ഹോയ്
ചിരി തേടി ഈ വഴി ദൂരെ ദൂരെ
പൂങ്കാറ്റിനോടും പൂവല്ലികളോടും
കൊഞ്ചുകയായി നാം പതിയേ
പൂങ്കാറ്റിനോടും പൂവല്ലികളോടും
ചൊല്ലുകയായി നാം നിറയേ ഹേയ്