Arikathayaaro (Version, 1)

Arikathayaaro (Version, 1)

Ouseppachan

Длительность: 4:08
Год: 2022
Скачать MP3

Текст песни

അ ആ അ ആ

അരികത്തായാരോ പാടുന്നുണ്ടോ
അതോ എൻ്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗ വചസ്സോ പാഴ്സ്വരമോ
ആ ആ ആ‍
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻ തരിമണലിൽ സുന്ദര വിരലാൽ
എൻ കഥയെഴുതിയതാരാണ്
കിന്നര വീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയാതാരാണ്
മാനസ ചന്ദ്രികയാണോ
കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു
തളിരുലയുമ്പോൾ
ആ ആ ആ ആ
അകമാകെ പൂക്കുന്ന സ്വരമഴയിൽ
മധുമാസമോ മധുഹാസമോ
പൊൻ തരിമണലിൽ സുന്ദര വിരലാൽ
എൻ കഥയെഴുതിയതാരാണ്
കിന്നര വീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയാതാരാണ്
മാനസ ചന്ദ്രികയാണോ
കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു
തളിരുലയുമ്പോൾ
ഇളമാരിത്തുള്ളിയേറ്റുവോ
അതു ചിപ്പിക്കുള്ളിൽ വീണുവോ
മഴവില്ലിൻ ചെരിവിലൂടെ നീ
ആകാശപ്പടവിറങ്ങിയോ
നോക്കുന്ന ദിക്കിലാകവേ
ചെടിയെല്ലാം പൂവണിഞ്ഞുവോ
മനമാകെ ചാഞ്ചാടീ ആലോലം
നിനവിൽ നീ വന്നു ചേരവേ
തനുവാകെ കുളിരു കോരിയോ
ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ
അരികത്തായാരോ പാടുന്നുണ്ടോ
അതോ എൻ്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസ്സോ പാഴ്സ്വരമോ

എ ഏ ഹേ

ഒരു തോണിപ്പാട്ടുണർന്നുവോ
അതു മെല്ലെ തീരമെത്തിയോ
പൂക്കുമ്പിൾ നീട്ടി നിൽക്കുമീ
രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ
താലത്തിൽ തെളിനിലാവുമായ്
മുഴുതിങ്കൾ പുഴയിറങ്ങിയോ
കരയേറി കൂത്താടും കുഞ്ഞോളങ്ങൾ
കടവിൽ നീ വന്നു ചേരവേ
കളിയാടി ആറ്റുവഞ്ചികൾ
കനവിൽ ഞാൻ കാത്തു വെച്ചിടും ഓർമ്മ നീ
അരികത്തായാരോ പാടുന്നുണ്ടോ
അതോ എൻ്റെ മനസ്സാണോ
ആരാരോ എന്തോ പറയുന്നുണ്ടോ
അനുരാഗവചസ്സോ പാഴ്സ്വരമോ
പൊൻ തരിമണലിൽ സുന്ദര വിരലാൽ
എൻ കഥയെഴുതിയതാരാണ്
കിന്നര വീണ തന്ത്രികളൊന്നിൽ
മന്ത്രമുണർത്തിയാതാരാണ്
മാനസ ചന്ദ്രികയാണോ
കാതരയാം മൊഴിയാണോ
ചിറകടിയുണരും ചില്ലയിലറിയാതൊരു
തളിരുലയുമ്പോൾ

അ ആ അ ആ
എ ഏ ഹേ