Kannadi Kayalinoram

Kannadi Kayalinoram

P Jayachandran

Альбом: Oruthee
Длительность: 4:30
Год: 2022
Скачать MP3

Текст песни

കണ്ണാടിക്കായലിനോരം
തെങ്ങോല ചുരുൾ മുടി
മെടഞ്ഞ കരയിലിതാ
ചങ്ങാലി പ്രാവുകൾ രണ്ടും
കുഞ്ഞോമൽ മണികളും
കൂടൊന്നിൽ കുറുകി ഇതാ
ചിരിയുടെ അന്നത്തോണി
യിലേറി പോകും നന്മക്കാലമിതാ
തുമ്പപ്പൂവണി കുമ്പിളിൽ
പെയ്യും സ്നേഹം ഇതാ
കണ്ണാടിക്കായലിനോരം
തെങ്ങോല ചുരുൾ മുടി
മെടഞ്ഞ കരയിലിതാ
ചങ്ങാലി പ്രാവുകൾ രണ്ടും
കുഞ്ഞോമൽ മണികളും
കൂടൊന്നിൽ കുറുകി ഇതാ

മുറ്റത്തെല്ലാം നിറനാഴി കനകം
തൂവി വരുന്നു തൂ വെയിൽ
സ്വപ്നക്കൂടിൻ അഴിവാതിൽ
ചില്ലിൽ മെല്ലെ വിടരുന്നേ ദിനം
മാമ്പൂ മണമുറങ്ങും
മനസ്സിൻ പൂന്തൊടിയിൽ
ഓരോ കുറുമ്പ് കൂട്ടി
പറന്ന് കൺമണികൾ
ചിറകു ചേർന്നൊരുമ്മി
നമ്മൾ പിറകെ ഓടുകയായ്
കണ്ണാടിക്കായലിനോരം
തെങ്ങോല ചുരുൾ മുടി
മെടഞ്ഞ കരയിലിതാ
ചങ്ങാലി പ്രാവുകൾ രണ്ടും
കുഞ്ഞോമൽ മണികളും
കൂടൊന്നിൽ കുറുകിയിതാ

ഇഷ്ടത്തോടെ ഇളവേറ്റിട്ട
ലയാൻ തോന്നും പകലിൻ പാതകൾ
നെറ്റിപ്പൊട്ടിൻ സിന്ദൂര തരികൾ
പോലെ മധുര സന്ധ്യകൾ
നോവിൻ നനവുമായി
കനവിൻ ചാവടിയിൽ
രാവിൻ കുയിലു പാടും
കവിത കേട്ടുറങ്ങാൻ
കടവ് തോണിയിലായ്
മോഹം ഇനിയും നീന്തുകയായ്
കണ്ണാടിക്കായലിനോരം
തെങ്ങോല ചുരുൾ മുടി
മെടഞ്ഞ കരയിലിതാ
ചങ്ങാലി പ്രാവുകൾ രണ്ടും
കുഞ്ഞോമൽ മണികളും
കൂടൊന്നിൽ കുറുകിയിതാ
ചിരിയുടെ അന്നത്തോണിയിലേറി
പോകും നന്മക്കാലമിതാ
തുമ്പപ്പൂവണി കുമ്പിളിൽ
പെയ്യും സ്നേഹം ഇതാ
കണ്ണാടിക്കായലിനോരം
തെങ്ങോല ചുരുൾ മുടി
മെടഞ്ഞ കരയിലിതാ
ചങ്ങാലി പ്രാവുകൾ രണ്ടും
കുഞ്ഞോമൽ മണികളും
കൂടൊന്നിൽ കുറുകിയിതാ