Ranam Title Track
Jakes Bejoy, Ajaey Shravan, Neha S Nair, And Saint Tfc
5:02മെഴുകുതിരികൾ ഉരുകിയുരുകി അകമേയുതിരും നോവിൽ നഗരവഴിയിൽ പകലുകളിലും ഇരുളു കലരും നാളിൽ ഒരു നിഴലുപോൽ ഇതിലെ ഒഴുകിയോ ഞാൻ അഴലരുളി മാഞ്ഞതെവിടെ നീ പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ പതിയെ തഴുകാൻ മറന്നു ഞാൻ അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ അരികിലിനി ഞാൻ വരാം ചിറകുമിനി ഞാൻഏകിടാം സമയനദിതൻ തിരയിലൊരുനാൾ തിരികെയൊഴുകാമെങ്കിൽ പഴയ നിമിഷംഇനിയുമതുപോൽ നുകരുമതിനായെങ്കിൽ കരതളിരിലെന്തരുളുംപകരമായ് ഞാൻ അരികെയിനിയൊന്നു വരുമോനീ പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ പതിയെ തഴുകാൻ മറന്നുഞാൻ അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ അരികിലിനി ഞാൻ വരാം ചിറകുമിനി ഞാൻഏകിടാം പിരിയുകിലുമെവിടെയോ തുണയരുളിയുണ്ടവൾ മുറിവുകളിലെന്നെതലോടുവാൻ അനുദിനവുമവളിലെ സ്വരമധുരമോർമ്മയായ് തളരുമൊരു നേരം ചൂടി ഞാൻ പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ പതിയെ തഴുകാൻ മറന്നുഞാൻ അകലെയൊരു കോണിൽ നീയിന്നേറെയുരുകുമ്പോൾ അരികിലിനി ഞാൻവരാം ചിറകുമിനി ഞാൻ