Mizhiyil Mizhiyil Maan Mizhiyil (Assal Assal Aayi)

Mizhiyil Mizhiyil Maan Mizhiyil (Assal Assal Aayi)

Rahul Raj

Длительность: 4:38
Год: 2008
Скачать MP3

Текст песни

ഹോയ് ഉഹ് ഹോയ് ഹോയ്

മിഴിയിൽ മിഴിയിൽ മാന്മിഴിയിൽ
മഴവില്ലെഴുതിയ ചാരുതയിൽ
നീയെൻ ചാരേ വന്നു മേടയിൽ
മൊഴിയിൽ നിറയും തേന്മഴയിൽ
ഇളനീരൊഴുകിയ തേരുകളിൽ
ഞാനും കൂടെ നിന്നു വീഥിയിൽ
മൗനമാണെങ്കിലും കൂട്ടിനായുണ്ട് നീ
ചുണ്ടിലെ നാദമായ്  നെഞ്ചിലെ ഈണമായ്

അസലസലായ് മിന്നി നീ എൻ പൊൻ കതിരഴകേ
കൊലുസലസം കൊഞ്ചി നിൻ പൂ മെയ്യഴകിൽ

തോഴനെങ്ങോ ദൂരെ ദൂരെ എന്ന പോലെ നീ
കൂട്ടിനുള്ളിൽ ഏറേ നാളായ് നൊന്തതെതിനോ
കാണാൻ നിറയണ മനസ്സോടെ
കണ്ണിൽ തെളിയണ തിരിയോടെ
ഏതോ മണിയറ മേഞ്ഞു മെനഞ്ഞൊരു
പെൺകിളിയല്ലേ ഞാൻ
കയ്യിൽ വളയുടെ ചിരി നീട്ടി
കാതിൽ തളയുടെ മണി നീട്ടി
മാറിൽ ചന്ദന ഗന്ധം ചൂടി നീ

അസലസലായ് മിന്നി നീ എൻ പൊൻ കതിരഴകേ
കൊലുസലസം കൊഞ്ചി നിൻ പൂ മെയ്യഴകിൽ

മൗനമാണെങ്കിലും കൂട്ടിനായുണ്ട് നീ
ചുണ്ടിലെ നാദമായ്  നെഞ്ചിലെ ഈണമായ്

സ്നേഹമഞ്ഞോ വന്നു മൂടും നാണമോടെ ഞാൻ
മോഹമോടെ പാടിയില്ലേ നിൻ്റെ വാടിയിൽ
പാട്ടിൻ സ്വരലയമാകുമ്പോൾ
പൂക്കൾ നിറയുമൊരീ മേട്ടിൽ
കൈയ്യിൽ പുതിയൊരു മാലയുമായ് വരും
ആൺകിളിയല്ലോ ഞാൻ
ചൂളം വിളിയുടെ രസമോടെ ചൂടും മല്ലിക മലരോടെ
തൂവൽ മഞ്ചമൊരുക്കീടുന്നു ഞാൻ
മിഴിയിൽ മിഴിയിൽ മാന്മിഴിയിൽ
മഴവില്ലെഴുതിയ ചാരുതയിൽ
നീയെൻ ചാരേ വന്നു മേടയിൽ
മൗനമാണെങ്കിലും കൂട്ടിനായുണ്ട് നീ
ചുണ്ടിലെ നാദമായ് നെഞ്ചിലെ ഈണമായ്

അസലസലായ് മിന്നി നീ എൻ പൊൻ കതിരഴകേ
കൊലുസലസം കൊഞ്ചി നിൻ പൂ മെയ്യഴകിൽ
അസലസലായ് മിന്നി നീ എൻ പൊൻ കതിരഴകേ
കൊലുസലസം കൊഞ്ചി നിൻ പൂ മെയ്യഴകിൽ