Moovandhi Thaazhvarayil

Moovandhi Thaazhvarayil

Raveendran

Длительность: 5:08
Год: 1998
Скачать MP3

Текст песни

മൂവന്തി താഴ്‌വരയിൽ
വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ്
നിന്നുലയിൽ വീഴുമ്പോൾ
ഒരു തരി പൊൻതരിയായ്
നിൻ ഹൃദയം നീറുന്നു
നിലാവല കൈയ്യാൽ നിന്നെ
വിലോലമായ് തലോടിടാം
നിലാവല കൈയ്യാൽ നിന്നെ
വിലോലമായ് തലോടിടാം
ആരാരിരം
മൂവന്തി താഴ്‌വരയിൽ
വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ്
നിന്നുലയിൽ വീഴുമ്പോൾ

ഇരുളുമീ ഏകാന്തരാവിൽ
തിരിയിടും വാർത്തിങ്കളാക്കാം
മനസ്സിലെ മൺകൂടിനുള്ളിൽ
മയങ്ങുന്ന പൊൻ‌വീണയാക്കാം
ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ
നോവുന്ന പാട്ടിൻ്റെ
ഈണങ്ങൾ ഞാനേറ്റു വാങ്ങാം
ഒരു കുളിർതാരാട്ടായ് നീ വാർക്കും
കണ്ണീരിൻ കാണാപ്പൂ
മുത്തെല്ലാം എന്നുള്ളിൽ കോർക്കാം
മൂവന്തി താഴ്‌വരയിൽ
വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ്
നിന്നുലയിൽ വീഴുമ്പോൾ

കവിളിലെ കാണാനിലാവിൽ
കനവിൻ്റെ കസ്തൂരി ചാർത്താം
മിഴിയിലെ ശോകാർദ്രഭാവം
മധുരിയ്ക്കും ശ്രീരാഗമാക്കാം
എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം
കിനാവിൻ്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
മംഗല്യത്താലിയും ചാർത്താം
മൂവന്തി താഴ്‌വരയിൽ
വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ്
നിന്നുലയിൽ വീഴുമ്പോൾ
ഒരു തരി പൊൻതരിയായ്
നിൻ ഹൃദയം നീറുന്നു
നിലാവല കൈയ്യാൽ നിന്നെ
വിലോലമായ് തലോടിടാം
നിലാവല കൈയ്യാൽ നിന്നെ
വിലോലമായ് തലോടിടാം
ആരാരിരം
മൂവന്തി താഴ്‌വരയിൽ
വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ്
നിന്നുലയിൽ വീഴുമ്പോൾ