Oru Naattil

Oru Naattil

Sachin Warrier, Vineeth Sreenivasan, & Apoorva Bose

Длительность: 2:37
Год: 2008
Скачать MP3

Текст песни

ഒരു കഥ പറയാം
എഞ്ചിനീയറിംഗ് പിള്ളേരുടെ കഥ
IV അഥവാ കോളേജ് ടൂർ
അതുണ്ടായ കഥ

ഒരു നാട്ടിൽ പണ്ടെങ്ങോ
ഗുരുനാഥൻ കെങ്കേമൻ
അതിവിരുതൻ എന്നാലും
പടം വരയാൻ പറ്റില്ലേ
അത് പണിയായേ
ആ പിള്ളേർക്കൊന്നും
പിടികിട്ടാതായവർ
പരീക്ഷയാകെ തോറ്റേപോയ്

ഒരുവഴി പിന്നെ
കണ്ടെത്താൻ
ആശാനേറി വാശി
ശിഷ്യന്മാരെക്കൂട്ടി
ദൂരേക്കങ്ങു പോയി
നേരിൽ കാണുന്നേ
അറിയാത്തവയെല്ലാം
കഥ തിരിയുന്നേ
അവർ പരീക്ഷയെല്ലാമെ കടന്നേ

അങ്ങനെ നമ്മുടെ
വരക്കാനറിയാത്ത മാഷ്
പിള്ളേരേം കൂട്ടിക്കൊണ്ടുപോയ്
സകല സംഭവങ്ങളും കാണിച്ചു കൊടുത്തു
പിള്ളേർക്കൊക്കെ നല്ല മാർക്കും കിട്ടി
സംഭവം എല്ലാവർക്കും ഭയങ്കര ഇഷ്ടോമായ്

പതിയേ കഥയെങ്ങും പാട്ടായ്
വഴിയേ അത് ശീലം പോലായ്
ചുളുവിൽ ഉലകാകെ ചുറ്റാൻ
പറയും മറുപേരായ് IV
തുടരുന്നുണ്ടെ ഇന്നുമേ അങ്ങനെ
ഇവിടുന്നും ചിലർ പോണിതാ
ഇങ്ങനെ ഹെ ഹെ