Omana Komala

Omana Komala

Abhirami Ajith & Najeem Arshad

Длительность: 4:14
Год: 2013
Скачать MP3

Текст песни

ഓമനപ്പൂവേ

ഓമന കോമളത്താമരപൂവേ
രാവുമാഞ്ഞില്ലേ ഇനിയും നേരമായില്ലേ
വിരിയാൻ താമസമെന്തേ
ദാഹിച്ചു മോഹിച്ചു തേനുണ്ണുവാൻ
ഞാനോടി വന്നില്ലേ
മിഴികൾ നീ തുറന്നാട്ടെ
മധുരതേൻ പകർന്നാട്ടെ
പാദസര താളം കേൾക്കെ
കാതിനിന്നോണമായി
വാർമുടിയിലെതോ പൂവായ്
പാതയിൽ വീണുപോയി
പറയാനെന്തോ വീണ്ടും ചുണ്ടിൽ
തങ്ങി മിണ്ടാൻ വയ്യാ
ഓമനപ്പൂവേ
ഹാ ഓമനകോമള താമരപ്പൂവേ
രാവുമാഞ്ഞില്ലെ ഇനിയും നേരമായില്ലേ
വിരിയാൻ താമസമെന്തേ

നീ ഒരു തെന്നലായ്
ഞാൻ ഒരു ചില്ലയായ്
ആടിയുലഞ്ഞുപോയി വിലോലനായ്
ഞാനൊരു ദീപമായി നീയതിൽ നാളമായ്
ആളിയുണർന്നുപോയ്  പ്രകാശമായ്
പ്രണയാകാശമേ ചിറകേകീടുമോ
ഒരു പൂമ്പാറ്റയായ് പറന്നേറീടുവാൻ
കണ്ണിലീ മലരമ്പിനാലെൻ്റെ തങ്കമേ
മുറിവേറ്റു ഞാൻ
ഓമനപ്പൂവേ
ഓമനകോമള താമരപ്പൂവേ
രാവുമാഞ്ഞില്ലേ ഇനിയും നേരമായില്ലേ
വിരിയാൻ താമസമെന്തേ
താരൊളി ചേലുള്ള പോക്കിരി വണ്ടേ നാണമാവില്ലേ
ദൂരെ മാറിനിന്നൂടെ പാതിരാ താരകൾ കാണൂലേ

ദധിനത്തിൻ ദധിനത്തിന ദധിനതിന ദിനദിന

ആഹാആഹാ
ആ ആ

കാർമുകിൽ തുണ്ടമേ വാർമഴവില്ലുപോൽ
മാറിലുണർന്നിടാൻ വരുന്നു ഞാൻ
വാരൊളി ചന്ദ്രികേ പാതിരാപ്പാലപോൽ
പൂത്തുമറിഞ്ഞു ഞാൻ ഒരോർമ്മയിൽ
ഒരു പൂമാരിയായ്  ഇനിയീ മേനിയിൽ
താഴുകാനല്ലയോ ഇതിലേ വന്നു നീ
എങ്ങനെ ഇനി എങ്ങനെ
നിന്നിൽ നിന്നു വേർപെടുമൊന്നു ഞാൻ
ഓമനപ്പൂവേ
ഹ ഓമനകോമള താമരപ്പൂവേ
രാവുമാഞ്ഞില്ലേ ഇനിയും നേരമായില്ലേ
വിരിയാൻ താമസമെന്തേ
താരൊളി ചേലുള്ള പോക്കിരി വണ്ടേ നാണമാവില്ലേ
ദൂരെ മാറിനിന്നൂടെ പാതിരാ താരകൾ കാണൂലേ
പാദസര താളം കേൾക്കെ
കാതിനിന്നോണമായ്
വാർമുടിയിലെതോ പൂവായ്
പാതയിൽ വീണുപോയ്
പറയാനെന്തോ വീണ്ടും ചുണ്ടിൽ
തങ്ങി മിണ്ടാൻ വയ്യാ