Athmavin Akasathil
Shaan Rehman & Gouri Lekshmi
5:13ഓ ഓ ഓ ഓ കണ്ണീരിൽ മുങ്ങിടല്ലേ നീ നൊന്തു നീറിടല്ലേ നീ എന്നിലൂറി വന്നൊരെൻ ജന്മപുണ്യമേ എന്തെന്തു നല്കുമിന്നു ഞാൻ വെന്തു പോയ ലോകമോ എൻ കിനാവിൻ തീരമോ നൊമ്പരങ്ങളോ ഉള്ളിൻ നാളമേ ഈ നെഞ്ചിൻ താളമേ വളരും നീ എങ്ങനെ വിടരും നീ എങ്ങനെ പടവുകളേറി വാ കതിരൊളി ചൂടി വാ അടി പതറാതെ വാ തണലിടമായി വാ പടവുകളേറി വാ കതിരൊളി ചൂടി വാ അടി പതറാതെ വാ തണലിടമായി വാ മിഴിപ്പൂക്കളാം ചിരിപ്പൂക്കൾ താ മിഴിപ്പൂക്കളാം മിഴിപ്പൂക്കളാം ചിരിപ്പൂക്കൾ താ (ഓ ഓ ) മിഴിപ്പൂക്കളാം(ഓ ഓ ) ഭൂമിയേതോ കിനാവിൻ ആട്ടുതൊട്ടിൽ പ്രപഞ്ചം താരാട്ടും താളത്തിൽ ചാഞ്ചാടുന്നിതാ പാട്ടു പാടാൻ നിലാവായ് ഉമ്മ വയ്ക്കാൻ മുകിൽപ്പൂ ചൂടിക്കാം സ്നേഹത്തിൻ തേരേകീടുവാൻ വാനമേ കാണില്ലേ ഇനിയെൻ പീലി മൂകമായ് മാറിൽ ഞാൻ ചേർക്കും പീലി കാലമേ ഏകണേ ഇനി ആയുർഭാഗൃം ലോകമേ നൽകണേ സ്നേഹാരാമം തളരാതെൻ ജീവനേ നിലകൊള്ളാനാവണേ പ്രതിബന്ധം മാറുമേ പതറാതെ പോരണേ പടവുകളേറി വാ കതിരൊളി ചൂടി വാ അടി പതറാതെ വാ തണലിടമായി വാ പടവുകളേറി വാ കതിരൊളി ചൂടി വാ അടി പതറാതെ വാ തണലിടമായി വാ മിഴിപ്പൂക്കളാം ചിരിപ്പൂക്കൾ താ മിഴിപ്പൂക്കളാം പടവുകളേറി വാ (ഓ ഓ)