Chembakapoo

Chembakapoo

Sudeep Kumar

Длительность: 4:12
Год: 2024
Скачать MP3

Текст песни

തിരണാന തിരണാന
തിരണാന തിരണാന

ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടുഞാൻ നിന്നെ ചെന്താമരേ

ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടുഞാൻ നിന്നെ ചെന്താമരേ
എൻ്റെ കരൾക്കൊമ്പിലിൻ ചാറ്റുമഴച്ചോലയിൽ
വന്നു പൂത്തുലഞ്ഞിടുമോ ചൊല്ലാതിരേ
ചെന്താമരേ
ചെമ്പകപ്പൂങ്കാട്ടിലെ
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടുഞാൻ നിന്നെ ചെന്താമരേ

റേറ്ററാ റ്റാര റേറ്ററാ റ്റാര റേറ്ററാ റ്റാര

ഓം താം തരികിട തം

ചന്ദനവെയിലിൽ ഈ കുങ്കുമവഴിയിൽ
പതിവായ് നിൻ്റെ കവിൾ ചുവന്നതു കണ്ടുനിന്നില്ലേ
കാർത്തികനാളിൽ രാപ്പൂത്തിരി തെളിയേ
അരികിൽ നിൻ്റെ മുഖം തുടുത്തത് ഞാനറിഞ്ഞില്ലേ
അറിയാതെ കുളിർ മിഴിമുനപതിയേ
മനസാകെ കുടമലരുകളുലയേ
സുഖമഴ നനയണ ലഹരിയിൽ മനം തിരയുവതാരെ
ചെന്താമരേ
ചെമ്പകപ്പൂങ്കാട്ടിലെ
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടുഞാൻ നിന്നെ ചെന്താമരേ

ആൽമരത്തണലിൽ കൂത്തമ്പലനടയിൽ
ഒരുനാൾ മകം തൊഴുതിറങ്ങണ കണ്ടുനിന്നില്ലേ
ആറ്റിറമ്പഴകിൽ ഈ തരിമണൽ വിരിയിൽ
ഋതുവായി കുളി കഴിഞ്ഞിറങ്ങണ നാണം കണ്ടില്ലേ
പറയാതെ കളി പറയണകനവിൽ
അനുരാഗം മഷിയെഴുതണകഥയിൽ
പുതു നിനവുകളിലെമലരിലെ മധു നുകരുവതാരെ
ചെന്താമരേ
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടുഞാൻ നിന്നെ ചെന്താമരേ
എൻ്റെ കരൾക്കൊമ്പിലിൻ ചാറ്റുമഴച്ചോലയിൽ
വന്നു പൂത്തുലഞ്ഞിടുമോ ചൊല്ലാതിരേ
ചെന്താമരേ