Enthedi Enthedi

Enthedi Enthedi

M. Jayachandran

Длительность: 4:00
Год: 2010
Скачать MP3

Текст песни

എന്തെടീ എന്തെടീ പനങ്കിളിയേ
നിൻ്റെ ചുണ്ടത്തെ ചുണ്ടപ്പൂ ചോന്നതെന്തേ
കണ്ണാടിയിൽ നിൻ്റെ കൺപീലിയിൽ
കള്ളക്കരിമഷിയെഴുതിയതാരാണ്

അന്തിക്കീ ചെന്തെങ്ങിൽ പറന്നിറങ്ങും
മേലേ മാനത്തെ കുന്നത്തെ പൊന്നമ്പിളി
അരിമുല്ലമേൽ കാറ്റു കളിയാടുമ്പോൽ
എൻ്റെ ചിരിച്ചെപ്പു കിലുക്കണതാരാണ്

പൂമാലക്കാവിൽ പൂരക്കാലം
ചിങ്ങപ്പൂത്തുമ്പിപ്പെണ്ണിൻ കല്യാണം
ചിങ്കാരച്ചാന്തും മിന്നും പൊന്നും
പുള്ളിപ്പാവാടയും പട്ടും വാങ്ങേണം
കന്നിക്കദളിപൊൻകുടപ്പൻ്റെ കളിവള്ളം മെല്ലെ
തുഴഞ്ഞിതിലേ നീ പെണ്ണേ പോരുകില്ലേ ഉം ഹം
എന്തെടീ എന്തെടീ പനങ്കിളിയേ
നിൻ്റെ ചുണ്ടത്തെ ചുണ്ടപ്പൂ ചോന്നതെന്തേ
കണ്ണാടിയിൽ നിൻ്റെ കൺപീലിയിൽ
കള്ളക്കരിമഷിയെഴുതിയതാരാണ്

മഞ്ചാടിക്കൊമ്പിൽ ഊഞ്ഞാലാടാം
സ്വർണ്ണമാനോടും മേഘങ്ങൾ നുള്ളിപ്പോരാം
വെള്ളോട്ടു മഞ്ഞിൽ മേയാൻ പോകാം
വെള്ളി വെള്ളാരം കല്ലിന്മേൽ കൂടും കൂട്ടാം
തുള്ളിത്തുളൂമ്പുന്ന കുളിരിളം കരിക്കിൻ്റെ
തുള്ളിക്കുള്ളിൽ ഒളിച്ചു നീ എന്നെ നോക്കിയില്ലേ
എന്തെടീ എന്തെടീ പനങ്കിളിയേ
നിൻ്റെ ചുണ്ടത്തെ ചുണ്ടപ്പൂ ചോന്നതെന്തേ
കണ്ണാടിയിൽ നിൻ്റെ കൺപീലിയിൽ
കള്ളക്കരിമഷിയെഴുതിയതാരാണ്

അന്തിക്കീ ചെന്തെങ്ങിൽ പറന്നിറങ്ങും
മേലേ മാനത്തെ കുന്നത്തെ പൊന്നമ്പിളി
അരിമുല്ലമേൽ കാറ്റു കളിയാടുമ്പോൽ
എൻ്റെ ചിരിച്ചെപ്പു കിലുക്കണതാരാണ്
ആഹാ ആഹാ ആഹാ ആഹാ ആഹാ