Zun Zun Sundari

Zun Zun Sundari

Vidyasagar, Karthik, & Madhu Balakrishnan

Длительность: 4:23
Год: 2025
Скачать MP3

Текст песни

സുൻ സുൻ സുന്ദരിത്തുമ്പീ
ചെം ചെം ചെമ്പകക്കൊമ്പിൽ
സും സും ചൂളം മൂളാൻ വാ
ഹൊയ് ഹൊയ് ഹൊയ്
സുൻ സുൻ സുന്ദരിത്തുമ്പീ
ചെം ചെം ചെമ്പകക്കൊമ്പിൽ
സും സും ചൂളം മൂളാൻ വാ
മഞ്ഞുമാർഗഴി മാസമായ്
നെല്ലിമലരിലെ തേൻകണം
കട്ടുപോവണ കള്ളക്കാറ്റിനു
നാണം നാനാഴി
സുൻ സുൻ സുന്ദരിത്തുമ്പീ
ചെം ചെം ചെമ്പകക്കൊമ്പിൽ
സും സും ചൂളം മൂളാൻ വാ
ഹൊയ് ഹൊയ് ഹൊയ് ഹോ

താഴേ ജാതിമല്ലി പൂത്തുകുളിരുമീ
താഴ്വാരം കോലമയിൽപ്പീലിയുഴിയും
മാറ്റോരം ചന്തമുള്ള പന്തലൊരുക്കണതാര്
താഴേ ജാതിമല്ലി പൂത്തുകുളിരുമീ
താഴ്വാരം കോലമയിൽപ്പീലിയുഴിയും
മാറ്റോരം ചന്തമുള്ള പന്തലൊരുക്കണതാര്
തൊട്ടാവാടിത്തത്തേ നിന്നെ കെട്ടാൻ പോവണതാര്
ഇല്ലിക്കാട്ടിൽ മുല്ലത്തേരിൽ ചുറ്റും പുന്നരിപ്രാവ്
ഒരാശാമരം പൂക്കുന്നുവോ
ഞാനും നീയും മാത്രം കണ്ടോ
സുൻ സുൻ സുന്ദരിത്തുമ്പീ
ചെം ചെം ചെമ്പകക്കൊമ്പിൽ
സും സും ചൂളം മൂളാൻ വാ ഹൊയ്

ദൂരേ വേളിക്കുയിൽ പാടിപ്പതം വന്ന പൂമ്പാട്ടായ്
കാത്തിരിക്കുമാമ്പൽ കുളക്കരയോരം
വെള്ളിമുകിൽ പട്ടുവിരിക്കണ നേരം
ഇട്ടാവട്ടത്തമ്മിണിക്കൊക്കിന്നൊത്തിരി നാക്കിലയൂണ്
ഇക്കിളികൂട്ടും ചന്ദനത്തെന്നലിലിത്തിരി നാട്ടുനിലാവ്
നിറതാരാട്ടിനായ് നീലാംബരം
ഞാനും നീയും മാത്രം, കേട്ടോ
സുൻ സുൻ സുന്ദരിത്തുമ്പീ
ചെം ചെം ചെമ്പകക്കൊമ്പിൽ
സും സും ചൂളം മൂളാൻ വാ
ഹൊയ് ഹൊയ് ഹൊയ്
മഞ്ഞുമാർഗഴി മാസമായ്
നെല്ലിമലരിലെ തേൻകണം
കട്ടുപോവണ കള്ളക്കാറ്റിനു
നാണം നാനാഴി