Thathamma Pennu

Thathamma Pennu

Vidyasagar, K.J. Yesudas, & Sujatha Mohan

Длительность: 4:40
Год: 2025
Скачать MP3

Текст песни

തത്തമ്മപേര് താഴമ്പുവീട്
മുത്താരം ചൂടി മൂവന്തി പെണ്ണ്
മഞ്ചാടിതേര്  മന്ദാരകാറ്റ്
മംഗല്യകൈയ്യിൽ സിന്ദൂരക്കൂട്
ഇല്ലില്ലം വാതിൽ ചാരുന്ന നേരം
ഇല്ലെന്നു പറയുവതാരോ ആരോ
തത്തമ്മപേര്
താഴമ്പുവീട്
മുത്താരം ചൂടി മൂവന്തി പെണ്ണ്

മണിതാരകമേ ഒന്നു താഴെവരൂ
തങ്കമോതിരത്തിൽ നീ താമസിക്ക്
മിഴിപ്രാവുകളേ നെഞ്ചിൽ കൂടൊരുക്കു
എൻ്റെ മാരനെയും നിങ്ങൾ ഓമനിക്കു
പൂമൂടും പ്രായത്തിൻ ഓർമ്മക്ക്
ഞാൻ നിന്നെ മോഹിക്കും നേരത്ത്
നാണത്തിൽ മുങ്ങുന്നതാരോ ആരോ
തത്തമ്മപേര് താഴമ്പുവീട്
മുത്താരം ചൂടി മൂവന്തി പെണ്ണ്
മഞ്ചാടിതേര്  മന്ദാരകാറ്റ്
മംഗല്യകൈയ്യിൽ സിന്ദൂരക്കൂട്

നിറതിങ്കൾ വരും നിഴൽ പായ് വിരിക്കും
ഞാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കും
മഴമിന്നൽ വരും പൊന്നിൻ നൂലുതരും
എൻ്റെ താമരക്കും ഞാൻ താലികെട്ടും
ഏഴേഴു വർണ്ണങ്ങൾ ചേരുമ്പോൾ
എൻ മുന്നിൽ നീയായി തീരുമ്പോൾ
മെയ്യാകെ മൂടുന്നതാരോ ആരോ
തത്തമ്മപേര് താഴമ്പുവീട്
മുത്താരം ചൂടി മൂവന്തി പെണ്ണ്
മഞ്ചാടിതേര്  മന്ദാരകാറ്റ്
മംഗല്യകൈയ്യിൽ സിന്ദൂരക്കൂട്
ഇല്ലില്ലം വാതിൽ ചാരുന്ന നേരം
ഇല്ലെന്നു പറയുവതാരോ ആരോ