Poo Kumkumappoo (K.J. Yesudas)

Poo Kumkumappoo (K.J. Yesudas)

K. J. Yesudas

Длительность: 4:00
Год: 2005
Скачать MP3

Текст песни

പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ
എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ

പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ
എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ
പട്ടു നിലാവു പൊട്ടി വിരിഞ്ഞൊരോർമ്മകളിൽ
കുട്ടികളായി മുത്തു മെനഞ്ഞ പട്ടിളം ചില്ലകളിൽ
കുഞ്ഞു പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ
എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ

അമ്പത്തൊന്നക്ഷരം ചൊല്ലി പഠിപ്പിച്ചൊരെൻ ഗുരുനാഥനല്ലേ
അന്തിക്കിരുട്ടിലെ വെട്ടം തെളിയിച്ച കൈത്തിരി നാളമല്ലേ
അമ്പത്തൊന്നക്ഷരം ചൊല്ലി പഠിപ്പിച്ചൊരെൻ ഗുരുനാഥനല്ലേ
അന്തിക്കിരുട്ടിലെ വെട്ടം തെളിയിച്ച കൈത്തിരി നാളമല്ലേ
താരാട്ട് മൂളാൻ പാട്ടായതും താളം പിടിക്കും വിരലായതും
അമ്മയില്ലാത്ത നൊമ്പരം മായ്ക്കും അച്ഛൻ്റെ പുണ്യമല്ലേ
പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ
എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ
പട്ടു നിലാവു പൊട്ടി വിരിഞ്ഞൊരോർമ്മകളിൽ
കുട്ടികളായി മുത്തു മെനഞ്ഞ പട്ടിളം ചില്ലകളിൽ
കുഞ്ഞു പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ
എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ

കാവിലെ ഉത്സവം കാണുവാൻ പോകുമ്പം തോളിലുറങ്ങിയതും
കർക്കിടകാറ്റിലെ കോട മഴയത്ത് കൂടെയിറങ്ങിയതും
കാവിലെ ഉത്സവം കാണുവാൻ പോകുമ്പം തോളിലുറങ്ങിയതും
കർക്കിടകാറ്റിലെ കോട മഴയത്ത് കൂടെയിറങ്ങിയതും
ഉണ്ണീ പൊന്നുണ്ണീ വിളിയായതും കണ്ണാടി പോലെൻ നിഴലായതും
നെഞ്ചിലുലാവും സങ്കടം തീർത്തൊരച്ഛൻ്റെ നന്മയല്ലേ