Kilippenne
Vidyasagar
4:36ഏ എഎ ഏ ആയേ യോയെ യായെ ആയേ യോയെ യായെ മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും മൊട്ടിട്ടും മുത്തിട്ടും മഞ്ഞിൽ മുല്ല പൂക്കുമ്പോൾ മുറ്റത്തെ തൈമാവിൽ തെന്നൽ പാട്ടു മൂളുമ്പോൾ ആരാരും കാണാ കാറ്റായ് ഞാനെൻ കസ്തൂരിക്കാവോരം പൂത്തൊരുങ്ങും ചില്ലു മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും ആയേ യോയെ യായെ ആയേ യോയെ യായെ തൈമാസം കുങ്കുമപ്പൂമാസം വന്നെന്നെ മാലേയം കൊണ്ടു മൂടും താംബാലം ചന്ദനത്താംബൂലം തന്നെന്നെ ആലോലം തങ്കമാക്കും പൊഴിയാത്ത പനിമഴയാൽ പതിയെ മനസ്സിൽ കസ്സവു ഞൊറിയും എഴുതാക്കണ്ണിൽ കനവേകാൻ മഷി നീട്ടുന്നു പൂമാനം ഒരു കുളിരോലക്കിളിയാണു ഞാൻ ഹേയ് മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും ഹേയ് യായ് ഹേ ഹേയ് യായ് ഹേ വാർത്തിങ്കൾ ചന്ദനപ്പൂന്തിങ്കൾ വന്നെന്നെ നീഹാരം കൊണ്ടു മൂടും പാൽത്തെന്നൽ മഞ്ഞണി തൂമിന്നൽ കൊണ്ടെൻ്റെ മാറോരം മഞ്ഞളാടും പറയാത്ത പഴമൊഴിയാൽ പവിഴക്കൊലുസ്സിൻ മണികളൊരുക്കും വിരലാൽക്കൊട്ടിപ്പാടാൻ ഒരു തുടി നീട്ടുന്നു കാർമേഘം ഒരു കുറുവാലി കുയിലാണ് ഞാൻ ചില്ല് മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും മൊട്ടിട്ടും മുത്തിട്ടും മഞ്ഞിൽ മുല്ല പൂക്കുമ്പോൾ മുറ്റത്തെ തൈമാവിൽ തെന്നൽ പാട്ടു മൂളുമ്പോൾ ആരാരും കാണാ കാറ്റായ് ഞാനെൻ കസ്തൂരിക്കാവോരം പൂത്തൊരുങ്ങും