Thotte Thotte
Vidyasagar, Najim Arshad, & Abhirami Ajay
4:44ആരുതരും ഇനി ആരുതരും ഒരു രാക്കിളി പാട്ടിൻ്റെ കൂട് ആരുതരും നമുക്കാരുതരും മണി കനവിൻ്റെ മതിലുള്ള വീട് താമര കൂട്ടിൽ കിനാവിൻ്റെ വീട്ടിൽ നാം ഒന്നിച്ചു ചേരുന്നതെന്നോ ചന്ദന തെന്നൽ തലോടുന്നതെന്നൊ നാം ഒന്നിച്ചു പാടുന്നതെന്നോ ആരുതരും ഇനി ആരുതരും ഒരു രാക്കിളി പാട്ടിൻ്റെ കൂട് ആരുതരും നമുക്കാരുതരും മണി കനവിൻ്റെ മതിലുള്ള വീട് ഇരുമൈനകൾ പുതുമോടികൾ ഇരുകൂട്ടിനുള്ളിൽ മൗനത്തിൻ നൊമ്പരം പൊൻവീണയിൽ മൺവീണയിൽ വിരലൊന്നുതൊട്ടാൽ പാട്ടിൻ്റെ പാൽത്തിരാ ശ്രുതിയൊന്നുമീട്ടുവാൻ വിരലില്ലയെങ്കിലോ സ്വരമൊന്നുപാടുവാൻ ഇടമില്ലയെങ്കിലോ പ്രണയം പൊഴിയും ഗാനം പോലും ഈ പാഴ്മരുഭൂവിൽ പെയ്തൊരു പുതുമഴ ആരുതരും ഇനി ആരുതരും ഒരു രാക്കിളി പാട്ടിൻ്റെ കൂട് ആരുതരും നമുക്കാരുതരും മണി കനവിൻ്റെ മതിലുള്ള വീട് go what's going on man the free style or first you do go go that's right come on come on ആ ആ ആ കണ്ടെങ്കിലും കണ്ടില്ല നാം കാണാൻ കൊതിക്കെ വീഴുന്നോ യവനികാ കേട്ടെങ്കിലും കേട്ടില്ല നാം ഉള്ളിൽ തുളുമ്പും പ്രിയരാഗം മൂകമായ് കൊതിയാർന്ന സംഗമം വിരഹാർദ്ര രംഗമായ് ഋതു മർമരങ്ങളിൽ കേഴുന്നു മാനസം മധു ചോരുന്നു വിധു മായുന്നു വെറും പാഴ്ക്കനവായോ മധുവിധു വേളകൾ ആരുതരും ഇനി ആരുതരും ഒരു രാക്കിളി പാട്ടിൻ്റെ കൂട് ആരുതരും നമുക്കാരുതരും മണി കനവിൻ്റെ മതിലുള്ള വീട് താമര കൂട്ടിൽ കിനാവിൻ്റെ വീട്ടിൽ നാം ഒന്നിച്ചു ചേരുന്നതെന്നോ ചന്ദന തെന്നൽ തലോടുന്നതെന്നൊ നാം ഒന്നിച്ചു പാടുന്നതെന്നോ