Chendumallika Poovum

Chendumallika Poovum

Devi Sri Prasad & Vijay Yesudas

Длительность: 5:31
Год: 2010
Скачать MP3

Текст песни

ചെണ്ടുമല്ലികപ്പൂവു നീ
കണ്ടു കണ്ടു വന്ന വണ്ടു ഞാൻ
ചുണ്ടിനുള്ളിലുള്ള തേൻ കണം
തരുമോ കണ്മണീ
കൊഞ്ചലൂറിടുന്ന പാട്ടു നീ
തഞ്ചമൊടെ നിൻ്റെ കൂട്ടു ഞാൻ
നെഞ്ചിനുള്ളിലുള്ള താളമായ്
വരുമോ പൊൻമണീ
ഹോ പട്ടുടുത്ത പൊൻ ചില്ല നീ
തൊട്ടു തൊട്ടു വന്ന പെണ്ണു ഞാൻ
തൊട്ടടുത്തിരുന്നു നിൻ മുഖം
കാണുവാൻ മോഹമായി
ഐ ലവ് യൂ
ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻ
ഐ ലവ് യൂ
പുതുപ്രണയം തൂകി ഞാൻ
ഐ ലവ് യൂ
ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻ
ഐ ലവ് യൂ
പുതുപ്രണയം തൂകി ഞാൻ
ചെണ്ടുമല്ലികപ്പൂവു നീ
കണ്ടു കണ്ടു വന്ന വണ്ടു ഞാൻ
ചുണ്ടിനുള്ളിലുള്ള തേൻ കണം
തരുമോ കണ്മണീ

കണ്ണിണകൾ തഴുകാതെ
ചുണ്ടിണകൾ ഉണർത്താതെ
കണ്ടറിയുന്നാനന്ദ നിറമേഴും ഞാൻ
പൊൻ വലയിൽ കുരുക്കാതെ
നിൻ മനസ്സറിയാതെ
കേട്ടറിയുന്നാ നെഞ്ചിൻ
സ്വരമേഴും ഞാൻ
ഇഷ്ടമോടെ മെല്ലെ വന്നു ഞാൻ
കഷ്ടമിന്നു തെന്നി മാറി നീ
മൊട്ടുസൂചി പോലെയെന്നെ നീ
കുത്തിത്തുളയ്ക്കാതെടീ
ഐ ലവ് യൂ
ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻ
ഐ ലവ് യൂ
പുതുപ്രണയം തൂകി ഞാൻ
ചെണ്ടുമല്ലികപ്പൂവു നീ
കണ്ടു കണ്ടു വന്ന വണ്ടു ഞാൻ
ചുണ്ടിനുള്ളിലുള്ള തേൻ കണം
തരുമോ കണ്മണീ

ടൂരു രൂരൂ  ടൂരു ടൂരു രൂരൂ  ടൂരു
ടൂരു രൂരൂ  ടൂരുരൂരൂ  ടൂരു ടൂരുരൂരൂ

ഉള്ളറകൾ തുറക്കാതെ
വെള്ളിവെയിൽ പതിയാതെ
ഉള്ളിനുള്ളിൽ വന്നു ഞാനേകാകിയായ്
നിൻ മടിയിൽ മയങ്ങാതെ
നിൻ നിഴലറിയാതെ
നിന്നരികിൽ നിന്നു ഞാൻ പ്രണയാർദ്രനായ്
എന്നുമെന്നുമെൻ്റെ മാനസം
തന്നിലാണു നിൻ്റെ താമസം
എന്തിനാണു നിൻ്റെ നീരസം
എന്നോടു കാട്ടാതെടീ
ഐ ലവ് യൂ
ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻ
ഐ ലവ് യൂ
പുതുപ്രണയം തൂകി ഞാൻ
ഐ ലവ് യൂ
ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻ
ഐ ലവ് യൂ
പുതുപ്രണയം തൂകി ഞാൻ
ചെണ്ടുമല്ലികപ്പൂവു നീ
കണ്ടു കണ്ടു വന്ന വണ്ടു ഞാൻ
ചുണ്ടിനുള്ളിലുള്ള തേൻ കണം
തരുമോ കണ്മണീ